Advertisement

സില്‍ക്കിനോട് ചെയ്തത് സണ്ണിയോട് ആവര്‍ത്തിക്കരുത്; അഞ്ജലി അമീര്‍

February 9, 2019
3 minutes Read

സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. നേരത്തെ സണ്ണി നായികയായെത്തുന്ന ആദ്യ മലയാള ചിത്രം രംഗീലയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ സണ്ണിക്കൊപ്പമുള്ള ഒരു ചിത്രം നടല്‍ സലീം കുമാര്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ വരുന്ന കമന്റുകള്‍ക്കെതിരെയാണ് അഞ്ജലിയുടെ പ്രതികരണം. ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകള്‍ ധാരാളം വന്നിരുന്നു. ഇതിനെതിരേയാണ് അഞ്ജലിയുടെ പ്രതിഷേധക്കുറിപ്പ് .

‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്.

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരുപാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ കിട്ടട്ടെ.’ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Read More:അഞ്ജലി അമീറിന്റെ ‘നിഴൽ പോലെ’; ആൽബം പുറത്ത്

സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് രംഗീല. ഇതിന് പുറമേ മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top