സി പി എം – ബി ജെ പി ബന്ധം ശക്തമാകുന്നു; ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെപ്പില്‍ പല സ്ഥലങ്ങളിലും സി പി എം-ബി ജെ പി ബന്ധം ശക്തമാകുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ക്ക് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസകാരിക്കവെയായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.
സി പി എമ്മും ആര്‍ എസ് എസ്സും തമ്മിലുളള പാലം താനാണെന്നാണ് വത്സന്‍ തില്ലങ്കേരി പറയുന്നത്. അത് ശബരിമലയില്‍ കണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി എമ്മും ബി ജെ പിയും കൈകോര്‍ക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ ഒന്നാകെ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും കൂടെ നില്‍ക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും സി പി എം-ബി ജെ പി ബന്ധത്തിന് കേരളജനത പ്രസക്തി നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Read More:യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ധാരണ; സിപിഎം- ബിജെപി ചര്‍ച്ച നടന്നതായി ചെന്നിത്തല
ബംഗാളില്‍ കോണ്‍ഗ്രസില്ലാതെ സി പി എമ്മിന് നോമിനേഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. റഫാല്‍ പോലെ തന്നെയാണ് ലാവ്‌ലിനും. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി റഫാല്‍ ആണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ലാവ്‌ലിന്‍. ഈ രണ്ട് അഴിമതികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. അഴിമതിയ്‌ക്കെതിരായ നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും.
Read More:ദേവസ്വം ബോര്‍ഡിന്റേത് ഭക്തജനങ്ങള്‍ക്കെതിരായ നിലപാടെന്ന് രമേശ് ചെന്നിത്തല
കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും സിപിഎമ്മിന് നിലനില്‍ക്കാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ മനസ് കോൺഗ്രസിനൊപ്പം.- ചെന്നിത്തല വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here