Advertisement

‘വരത്തനും വേണ്ട, വയസനും വേണ്ട’; തൃശൂരില്‍ കോണ്‍ഗ്രസ് ഐയുടെ പേരില്‍ പോസ്റ്ററുകള്‍

February 9, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ചൂടുപിടിക്കുന്നതിനിടെ തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്ററുകള്‍. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ട, വയസനും വേണ്ട എന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇന്ന് രാവിലെയാണ് തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോസ്റ്ററുകള്‍ കീറിക്കളയുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്നും പുറത്തുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ വിമര്‍ശനമുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top