പരമ്പരാഗത അറബ് ഉത്പന്നങ്ങളുടെ വിൽപ്പന ഒരുക്കി സൗദിയിൽ ഒരു ചന്ത

പരമ്പരാഗത അറബ് ഉല്പ്പന്നങ്ങളുടെ വില്പ്പന നടക്കുന്ന ഒരു ചന്തയുണ്ട് സൗദിയില്‍. ഐദാബി എന്ന മലയോര പ്രദേശത്തെ ഈ ചന്ത ആഴ്ചയില്‍ ഒരു ദിവസമാണ് നടക്കുന്നത്. വിദേശികള്‍ ഉള്പ്പെടെയുള്ള ഉപഭോക്താക്കള്‍ ചന്തക്കെത്താറുണ്ട്.
ബുധനാഴ്ചകളില്‍ നേരം പുലരുന്നതിനു മുമ്പ് തന്നെ ചന്ത സജീവമാകും. ഉച്ചയോടെ ആളുകളെല്ലാം ഏതാണ്ട് പിരിയും. ഇങ്ങനെയാണ് ഐദാബിയിലെ ചന്ത. തലയില്‍ ഇലകളും പൂക്കളും വെച്ച്, ബഹുവര്ണുങ്ങളിലുള്ള മുണ്ടും ഷര്ട്ടും അലക്ഷ്യമായി ധരിച്ച്, അരപ്പട്ടയും അതിലൊരു കത്തിയും തിരുകി വെച്ചാണ് പലരും ചന്തക്കെത്തിയിരിക്കുന്നത്. പഴയകാലത്തെ വസ്ത്രധാരണയും സംസ്കാരവും ഇപ്പോഴും പിന്തുടരുന്ന മലയോര പ്രദേശമാണ് ഐദാബി. ഈ പ്രദേശത്തുള്ള കാര്ഷിുക വിളകളും, ആടുകളുമൊക്കെയായി അര്ദ്ധ്രാത്രിയോടെ തന്നെ പ്രദേശവാസികള്‍ ചന്തക്കെത്തും.
Read More : 500 വർഷമായി ഈ ചന്തയിൽ പുരുഷന്മാർ പ്രവേശിച്ചിട്ട്
പരമ്പരാഗത അറബ് ഉല്പ്പുന്നങ്ങള്‍, കരകൌശല വസ്തുക്കള്‍, ധാന്യങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, പണിയായുധങ്ങള്‍, മധുര പലഹാരങ്ങള്‍, മാംസം, മത്സ്യം, പച്ചക്കറി, പഴവര്ഗങങ്ങള്‍ തുടങ്ങിയവയെല്ലാം ചന്തയിലുണ്ട്. ഗുണമേന്മയുള്ള വസ്തുക്കള്‍ കിട്ടുമെന്നത് കൊണ്ട് തന്നെ മലയാളികള്‍ ഉള്പ്പെമടെയുള്ള ഉപഭോക്താക്കള്‍ ഇവിടെയെത്തുന്നു.
സൗദിയില്‍ ജിസാനിനടുത്ത പ്രദേശമാണ് ഐദാബി. ഈ പ്രവിശ്യയില്‍ പല ഭാഗത്തും ഇങ്ങിനെയുള്ള ആഴ്ചച്ചന്ത നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here