വാഹനങ്ങളില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കുളള ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

വാഹനങ്ങളില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കുളള ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിക്കുന്നത് നിയമ ലംഘനമാണ്. ഇത് വനിതാ ഡ്രൈവര്‍മാര്‍ക്കു ബാധകമാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ അടിസ്ഥാന ഉപകരണങ്ങളും സാമഗ്രികളും വാഹനങ്ങളില്‍ സൂക്ഷിക്കണം. സ്‌പെയര്‍ ടയര്‍, ടൂള്‍ ബോക്‌സ്, ട്രൈആംഗിള്‍ റിഫഌ്റ്റര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്‌നി പ്രതിരോധിക്കുന്നതിനുളള മിനി ഫയര്‍ എക്സ്റ്റിംഗ്വഷര്‍ എന്നിവ വാഹനങ്ങളില്‍ സൂക്ഷിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
Read More : ഇഗ്നിസിന്റെ ഉത്പാദനം നിർത്തുന്നു; ഒരു ലക്ഷം രൂപ വരെ വിലക്കിഴിവിൽ വിൽപ്പനയെന്ന് റിപ്പോർട്ട്
പിന്‍ വശങ്ങളിലുള്ള ഗ്ലാസുകളില്‍ ഫിലിമുകള്‍ പതിക്കുന്നത് നിയമ ലംഘനമല്ല. എന്നാല്‍ അകത്തേക്കുളള കാഴ്ച മറക്കുന്ന ഫിലുമുകള്‍ പതിക്കാന്‍ അനുമതിയില്ല. വാഹനങ്ങള്‍ അലങ്കരിക്കുന്നതും പരസ്യം പതിക്കുന്നതും നിയമ ലംഘനമാണ്. മറ്റുളളവരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ സ്റ്റിക്കറുകള്‍ പതിക്കുന്നതിനും അനുമതിയില്ല. നിയമലംഘകരില്‍ നിന്ന് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here