Advertisement

അമ്മയെ ചേര്‍ത്തുപിടിച്ച് തനിഷ; വൈറലായി ചിത്രങ്ങള്‍

February 9, 2019
2 minutes Read

ഒരു കാലത്ത് ബോളിവുഡിന്റെ ആവേശമായിരുന്നു നടി തനൂജ മുഖര്‍ജി. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആയതോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന താരത്തിന്റെ സഞ്ചരിച്ച വഴിയിലാണ്  മക്കളായ കജോളും തനിഷയും സിനിമയിലെത്തിയത്. മകള്‍ തനിഷ മുഖര്‍ജിക്കൊപ്പം ആന്‍ഡമാനില്‍ അവധിയാഘോഷിക്കുന്ന തനൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രമാണ് തനിഷ മുഖര്‍ജി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. അഭിനന്ദനങ്ങള്‍ കൊണ്ട് ഇരുവരെയും മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് പിന്തുണയായി കൂടെ നില്‍ക്കുന്ന തനിഷയെയും കജോളിനെയും എഴുപതുകളിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന തനൂജയെയും അഭിനന്ദിക്കുകയാണ് ആരാധകര്‍.

Read Moreകാണികള്‍ക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ് ആരാധികയ്ക്ക് പരിക്ക്

അമ്മയ്ക്ക് വേണ്ടി വിഖ്യാത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ കവിതാശകലവും ചേര്‍ത്താണ് തനിഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top