Advertisement

രാജസ്ഥാനില്‍ ഗുജ്ജര്‍ പ്രക്ഷോഭം അക്രമാസക്തം; പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു

February 10, 2019
Google News 1 minute Read

രാജസ്ഥാനില്‍  സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഗുജ്ജര്‍ പ്രക്ഷോഭം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിയുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു. അതേ സമയം, സംവരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.

Read Also: എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ സബ് കളക്ടര്‍ കോടതിയിലേക്ക്

സംവരണം അനുവദിക്കാന്‍ ഭരണഘടനഭേദഗതി ആവശ്യമാണ്. ഇത് ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗത്തിന്റെ സംവരണ പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുന്നത്.

ഗുജ്ജര്‍, റെയിക്ക, റെബരി, ഗാഡിയ ലൂഹര്‍. ബഞ്ചാര, ഗദാരിയ എന്നി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും, വിദ്യാഭ്യാസ മേഖലയിലും അഞ്ചു ശതമാനം സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

Read Also: സിപിഐ മത്സരിക്കുന്ന 4 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ അടുത്തമാസം ആദ്യവാരം പ്രഖ്യാപിക്കും

പ്രതിഷേധത്തെ തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംഘം പ്രതിഷേധക്കാരുമായി സംസാരിച്ചുവെങ്കിലും പ്രശ്‌നപരിഹാരമായില്ല. സംവരണം നടപ്പിലാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. 20 ദിവസങ്ങള്‍ക്കകം പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് സമരക്കാര്‍ സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. 2017 ല്‍, ഗുജ്ജര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് സംവരണം നടപ്പിലാക്കിയെങ്കിലും മൊത്തം സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്ക് കടന്നെന്ന് കണ്ടെത്തി രാജസ്ഥാന്‍ ഹൈക്കോടതി സംവരണം തടയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here