ഭര്‍ത്താവിനെ സംഘപരിവാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കനകദുര്‍ഗ്ഗ

ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സംഘപരിവാര്‍ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കനകദുര്‍ഗ മലപ്പുറത്ത് പറഞ്ഞു. നേരത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കനകദുര്‍ഗ്ഗ പരാതി നല്‍കിയിരുന്നു.
Read Also:സീഫര്‍ട്ട് ഞെട്ടി; 0.099 സെക്കന്‍ഡില്‍ മിന്നല്‍ സ്റ്റമ്പിങുമായി വീണ്ടും ധോണി മാജിക്
തുടര്‍ന്ന് പുലാമന്തോള്‍ ഗ്രാമകോടതിയുടെ ഉത്തരവ് നേടിയാണ് കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ എത്തും മുമ്പേ ഭര്‍ത്താവ് കുട്ടികളെയും അമ്മയെയും കൂട്ടി വീടു വിട്ടിറങ്ങിയിരുന്നു. കനകദുര്‍ഗ്ഗ എത്തുമെന്നറിഞ്ഞതോടെയാണ് ഭര്‍ത്താവ് വീടുപൂട്ടി പോയത്. തുടര്‍ന്ന് പോലീസെത്തിയാണ് വാതില്‍ തുറന്ന് കനകദുര്‍ഗ്ഗയെ അകത്തു പ്രവേശിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here