Advertisement

അഭിനയകലയെ മാത്രമേ ഉപാസിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍

February 10, 2019
Google News 0 minutes Read

ബിജെപി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറയാതെ പറഞ്ഞ് മോഹന്‍ലാല്‍. മുഖ്യമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ട ചടങ്ങിലാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് മോഹന്‍ലാല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താൻ ഉപാസിച്ചിട്ടുള്ളുവെന്നാണ് മോഹൻലാൽ പറഞ്ഞത്.

mohanlal

ഒന്നരമണിക്കൂറോളം നേരം ചടങ്ങില്‍ തുടര്‍ന്ന മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനൊടൊപ്പമാണ് വേദി വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടകൻ. ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് മോഹന്‍ലാല്‍ സംസാരിക്കാനെത്തിയത്. പ്രസംഗത്തില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ഉള്‍പ്പെടുത്താതിരുന്ന മോഹന്‍ലാല്‍ തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് വ്യക്തമാക്കി തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പരോക്ഷമായി മറുപടി പറയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here