Advertisement

കസേര സംരക്ഷിക്കലാണ് കുമാരസ്വാമിയുടെ ഇപ്പോഴത്തെ വെല്ലുവിളിയെന്ന് നരേന്ദ്രമോദി

February 10, 2019
1 minute Read

 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കസേര സംരക്ഷിക്കലാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കസേരയ്ക്കായി പൊതുവേദികളില്‍ കരയേണ്ടി വരുന്ന കുമാരസ്വാമി നിസ്സഹായവസ്ഥയിലാണെന്നും മോദി പറഞ്ഞു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also: ഡല്‍ഹിയില്‍ പ്രതിപക്ഷ റാലി 13 ന്; മമതയും കെജ്‌രിവാളും ചന്ദ്രബാബു നായിഡുവും പങ്കെടുക്കും

കര്‍ണാടകത്തില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ രാജ്യം മുഴുവന്‍ കാണുന്നുണ്ടെന്നും അധികാരത്തിനു വേണ്ടി കുപ്പികൊണ്ട് തലയ്ക്കടിക്കുന്നവരെ ജനം മനസ്സിലാക്കുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. സ്ഥിരതയില്ലാത്തതിനാല്‍ തന്നെ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാണ് കര്‍ണാടകത്തിലേത്. ഇത്തരത്തിലുള്ള സര്‍ക്കാരിനെ കേന്ദ്രത്തിലും ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മോദി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top