‘ഡല്‍ഹിയില്‍ ജീന്‍സ്, യുപിയില്‍ സാരിയും സിന്ദൂരവും’; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബിജെപി എം പി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബിജെപി എം പി ഹരീഷ് ദ്വിവേദി. പ്രിയങ്കയുടെ വസ്ത്രധാരണത്തെ കളിയാക്കിയാണ് ഹരീഷ് രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ ജീന്‍സ് ധരിച്ചെത്തുന്ന പ്രിയങ്ക ഗാന്ധി, ഉത്തര്‍പ്രദേശില്‍ സിന്ദൂരവും സാരിയുമാണ് ധരിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ആഘാതമുണ്ടാക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ദ്വിവേദി വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. പ്രിയങ്ക ഗാന്ധി ബിജെപിക്ക് ഒരു വിഷയമല്ലെന്ന് ദ്വിവേദി പറഞ്ഞു. രാഹുല്‍ ഗാന്ധി ഒരു പരാജയമാണെങ്കില്‍ പ്രിയങ്ക ഗാന്ധിയും പരാജയമാണെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു. ബിജെപി എംപിയുടെ പരാമര്‍ശം ഇതിനോടകം വിവാദമായി. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇതിന് മുന്‍പും പ്രിയങ്കയെ പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തില്‍ നേട്ടവും കഴിവും ഇല്ലെന്നായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝാ പറഞ്ഞത്. രാഹുല്‍ ഗാന്ധി രാവണനാണെന്നും പ്രിയങ്ക ശൂര്‍പ്പണകയുമാണെന്ന് പറഞ്ഞത് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കാനുള്ളത് ചോക്ലേറ്റ് മുഖങ്ങളാണെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയുടെ പരാമര്‍ശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here