സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം സബ്ബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍. പരാമര്‍ശങ്ങള്‍ സബ് കളക്ടറെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നെന്നും എംഎല്‍എ പറഞ്ഞു. പൊതുജന മധ്യത്തില്‍ സബ് കളക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് എംഎല്‍എ ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ എസ് രാജേന്ദ്രനോട് സിപിഎം നേരത്തെ വിശദീകരണം തേടിയിരുന്നു
Read Also: റഫാല്‍ റിപ്പോര്‍ട്ട്; സി.എ.ജി. ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്
എന്നാല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പെരുമാറ്റം അംഗീകരിക്കാനാകാത്തതാണെന്നും നടപടിയുടെ കാര്യം സിപിഎം തീരുമാനിക്കട്ടെയെന്നും
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: രാജസ്ഥാനില്‍ ഗുജ്ജര്‍ പ്രക്ഷോഭം അക്രമാസക്തം; പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു
എസ് രാജേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിനെത്തിയ ചൈത്ര തെരേസ ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയത് അടുത്തിടെയാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ സിപിഎം എംഎല്‍എ യുടെ അധിക്ഷേപമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here