Advertisement

മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ ടിആർഎസ്

February 10, 2019
Google News 0 minutes Read
thelangana

നിയമസഭ തിരഞെടുപ്പില്‍ വിജയിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷവും തെലങ്കാനയില്‍ മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ തെലങ്കാന രാഷ്ട്ര സമിതി . മുഖ്യമന്ത്രി കെ ചന്ദ്ര ശേഖർ റാവു ഉള്‍പെടെ രണ്ട് മന്ത്രിമാർ മാത്രമാണ് നിലവില്‍ മന്ത്രി സഭയിലുള്ളത് .

തെലങ്കാന നിയമസഭ തിരഞെടുപ്പില്‍ 119 ല്‍ 88 സീറ്റ് നേടിയാണ് കെ ചന്ദ്ര ശേഖർ റാവു നേതൃത്വം നല്‍കിയ തെലങ്കാന രാഷ്ട്ര സമിതി വിജയിക്കുന്നത്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി ചന്ദ്ര ശേഖർ റാവുവും, ആഭ്യന്തര മന്ത്രിയായി മുഹമ്മദ് മഹമൂദ് അലിയും സത്യപ്രതിജ്ഞ ചെയ്തു. പക്ഷെ തുടർന്ന് മന്ത്രിസഭ വിപുലീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സംസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പെടെ 15 മന്ത്രിമാരെ നിയമിക്കാന്‍ സാധിക്കും. സമാന സ്വഭാവമുള്ള വകുപ്പുകളെ ഒരു മന്ത്രിസഭക്ക് കീഴില്‍ കൊണ്ടു വരുന്നതിനായാണ് മന്ത്രി സഭ വിപുലീകരണം വൈകുന്നതെന്നാണ് ടി ആർ എസിന്‍റെ ഔദ്യാഗിക വിശദീകരണം. എന്നാല്‍ 15 മന്ത്രി സ്ഥാനങ്ങളിലേക്ക് മുപ്പതിലേറെ എം എല്‍ എ മാർ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും, പ്രതിപക്ഷ പാർട്ടികളില്‍ നിന്ന് എം എല്‍ എ മാരെ സ്വാധിനിക്കാന്‍ ചന്ദ്ര ശേഖർ റാവു ശ്രമിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.

വരുന്ന ലോക്സഭ തിരഞെടടപ്പില്‍ മത്സരിക്കുനൊരുങ്ങുന്ന എം എല്‍ മാരെ ഒഴിവാക്കിയ ശേഷം മന്ത്രിസഭ രൂപികരിക്കുമെന്നും എന്നും റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സും, വിഷയത്തില്‍ ഗവർണർ ഇടപെടണമെന്ന് ബി ജെ പി യും പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here