ഇത് പ്രിയങ്കാ ഗാന്ധിയുടെ ‘പ്രിയങ്കാ സേന’; ഇവർക്ക് ഒരു ലക്ഷ്യമുണ്ട്

കോൺഗ്രസിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ഇന്ന് ഉത്തർപ്രദേശിൽ തുടക്കം കുറിക്കുമ്പോൾ പ്രിയങ്കയ്‌ക്കൊപ്പം പിങ്ക് യൂണിഫോം അണിഞ്ഞ ‘പ്രിയങ്കാ സേന’യും ഉണ്ട്.
പിങ്ക് നിറമുള്ള യൂണിഫോമിൽ പ്രിയങ്കാ ഗാന്ധിയുടെ ചിത്രവും ഒരു സന്ദേശവുമുണ്ട്. ഇന്ത്യയിലെ സ്ത്രീകളെയാണ് പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്നതെന്നും സ്ത്രീകൾക്കെതിരായ ആക്രമണം നിൽക്കണമെന്നുമാണ് ഈ പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്ന സന്ദേശവും ലക്ഷ്യവും.
500 ഓളം പ്രവർത്തകരാണ് പ്രിയങ്കാ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. മുമ്പും ഇവർ പ്രവർത്തകരായിരുന്നുവെങ്കിലും ഒരു ‘ഡ്രെസ് കോഡിൽ’ രംഗത്തെത്തുന്നത് ഇതാദ്യമായാണ്.
അതേസമയം, കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ ഇന്നു ലഖ്‌നൗവിൽ നടക്കും. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോദിരദിത്യ സിന്ധ്യയും ഇരുവർ ക്കുമൊപ്പം ഉണ്ടാകും. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രിയങ്ക ലഖ്‌നൗവിൽ എത്തുന്നത്.
Read More : എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു
പ്രിയങ്കയുടെ വരവ് വൻ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ ആണ് കോൺഗ്രസ്സ്. 12 മണിക്ക് ലക്‌നൗ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്കയും രാഹുലും സിന്ധ്യയും 22 കിലോമീറ്റർ നീണ്ട് നിൽക്കുന്ന റോഡ് ഷോക്ക് ശേഷം ആയിരിക്കും ഉത്തർ പ്രദേശിലെ പിസിസി ആസ്ഥാനം ആയ ജവഹർ ഭവനിൽ എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here