ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യം; ചന്ദ്രബാബു നായിഡുവിന്റെ 12 മണിക്കൂർ ഉപവാസം ആരംഭിച്ചു

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ 12 മണിക്കൂർ ഉപവാസം ഡൽഹിയിൽ തുടങ്ങി. ആന്ധ്ര ഭവനിലാണ് ഉപവാസം .രാജ്ഘട്ടിൽ പ്രത്യേക പ്രാർത്ഥന നടത്തിയ ശേഷണമാണ് ഉപവാസം ആരംഭിച്ചത്.സംസ്ഥാന മന്ത്രിമാരും എംപി മാരും പാർട്ടി പ്രവത്തകരും ഉപവാസത്തിൽ പങ്കെടുക്കുന്നുന്നു. പ്രതിപക്ഷ നേതാക്കളും ഉപവാസത്തിനു പിന്തുണയുമായി എത്തും.നീതിക്കുവേണ്ടിയുള്ള പോരാട്ടമാണിതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകാനാവില്ലെന്നു നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ആന്ധ്രയ്ക്ക് അവർക്കു മുമ്പുണ്ടായിരുന്നതിനേക്കാൾ സഹായം ലഭിക്കുന്നതായും രാജ്‌നാഥ് സിങ് രാജ്യസഭയിൽ അഭിപ്രായപ്പെട്ടു.
Read More : ആന്ധ്രയോട് കാണിക്കുന്നത് അവഗണന; ചന്ദ്രബാബു നായിഡു
ബിജെപിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകുമെന്നു തന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാർ പ്രഖ്യാപിച്ചതെന്നും എന്റെ പിൻമുറക്കാരായ നരേന്ദ്രമോദി സർക്കാർ ആ വാഗ്ദാനം പാലിക്കുമെന്നാണു കരുതുന്നതെന്നും മൻമോഹൻ സിങ് പറഞ്ഞിരുന്നു.
ആന്ധ്രപ്രദേശ് റെക്കഗനൈസേഷൻ ബില്ല് 2014മായി ബന്ധപ്പെട്ടാണ് പ്രത്യേക പദവി സംബന്ധിച്ച ചർച്ചകൾ. പ്രധാനമന്ത്രിയായിരിക്കെ പ്രത്യേക പദവി സംബന്ധിച്ച് ഈ പാർലമെന്റിൽ വച്ചു താൻ ഉറപ്പുനൽകിയതാണെന്നു മൻമോഹൻ പറഞ്ഞു. അന്നത്തെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്‌ലിയടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ചചെയ്ത ശേഷമാണ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. പാർലമെന്റിൽ നൽകിയ ഉറപ്പ് തുടർന്നുവന്ന സർക്കാർ പാലിക്കണം. പാർലമെന്റ് നൽകിയ ഉറപ്പ് പൂർത്തീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here