നടൻ ദിലീപിന് വിദേശത്ത് പോകാൻ അനുമതി

നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി അനുമതി നൽകി. ഈ മാസം 13 മുതൽ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളിൽ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. സിനിമാ അഭിനയത്തിന് ഉൾപ്പടെ നേരത്തെ മൂന്ന് പ്രാവശ്യം വിദേശത്ത് പോകാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു.
Read More: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെച്ചു
അതേസമയം നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി ഫെബ്രുവരി അവസാന വാരത്തിലേക് സുപ്രീം കോടതി മാറ്റി. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലതിന് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജി മാറ്റിയത്. ജസ്റ്റിസ് ഖാൻവിൽക്കർ, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here