ഉറിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി.

ജമ്മുവിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരവാദികള്‍ ആസൂത്രണം ചെയ്ത ആക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉറിയിലെ രജര്‍വാനി ആര്‍മി യൂണിറ്റിനു നേരെയാണ് സംശയാസ്പദമായ നീക്കങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ക്യാംപിന് നേരെ 4 ഭീകരര്‍ പാഞ്ഞടുക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് സുരക്ഷാ സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ചിതറിയോടിയ ഇവര്‍ സമീപത്തെ വനത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് നിഗമനം. സംഭവ സ്ഥലത്ത് സേനയും പോലീസും പരിശോധന നടത്തുന്നുണ്ട്.
Read Also: ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം
ക്യാംപിന് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ രണ്ട് പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ സൈനികരുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. കാശ്മീരിലെ കുല്‍ഗാമില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെയാണ് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സുരക്ഷാ സേനയ്ക്കു നേരെ ഗ്രനേഡ് ആക്രമണമുണ്ടായത്.
ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാല് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ടവരാണെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.
Read Also: സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് കുല്‍ഗാമില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വകവരുത്തിയത്. സ്ഥലത്തു നിന്നും വന്‍ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഗ്രനേഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here