Advertisement

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

February 11, 2019
Google News 1 minute Read
instagram introduces payment option

ഉപഭോക്താക്കൾ ഏറെ നാളുകളായി അഭ്യർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഫീച്ചർ ഒടുവിൽ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നു.

അപകടകരമായ ഉള്ളടക്കങ്ങൾ മറയ്ക്കുന്ന സെൻസിറ്റീവ് സ്‌ക്രീൻ എന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. 2018 ൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിനായി ഒരു പ്രോംറ്റ് ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

Read More : കാറ്റി പെറിയ്ക്ക് ഇന്ത്യാക്കാരുടെ ഇന്‍സ്റ്റാഗ്രാം പൊങ്കാല

ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. പുതിയ ഫീച്ചർ ഇപ്പോൾ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കെത്തിക്കഴിഞ്ഞു.

Read More : ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ അശ്ലീല കമന്റ്, ചുട്ട മറുപടി കൊടുത്ത് അമൃത സുരേഷ്

ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത്തരം ഉള്ളക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗിച്ച് മറയ്ക്കുക.

ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു. എഞ്ചിനീയര്‍മാരും ഉള്ളടക്ക നിരൂപകരുമായും സഹകരിച്ച് അതിനു വേണ്ടി ശ്രമിച്ചുവരികയാണെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here