ദേശീയ ജൂനിയര്‍ വനിതാ ഹോക്കിയില്‍ ജാര്‍ഖണ്ഡ് കിരീടം നിലനിര്‍ത്തി

കൊല്ലത്ത് നടന്ന ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി എ ഡിവിഷന് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡ് കിരീടം നിലനിര്‍ത്തി. ഹരിയാനയെ 2-1 ന് പരാജയപ്പെടുത്തി യായിരുന്നു ജാര്‍ഖണ്ഡിന്റെ കിരീടനേട്ടം. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി ക്യാപ്റ്റന്‍ രേഷ്മ സോറങ് ,പ്രിയ ദുങ്ദുങ് എന്നിവര്‍ വിജയഗോളുകള്‍ നേടിയപ്പോള്‍ റണ്ണറപ്പായ ഹരിയാനക്ക് വേണ്ടി ചേതന ആശ്വാസ ഗോള്‍ നേടി.
Read Also: പ്രോ വോളിയില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഇന്ന് നിര്‍ണ്ണായകം
ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിക്കുകയായി രുന്നു.എന്നാല്‍ മുപ്പത്തി ഒന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ജാര്‍ഖണ്ഡ് ആദ്യ ഗോള്‍ നേടി.
പിന്നീട് മുപ്പത്തി ഒന്‍പതാം മിനിറ്റില്‍ ജാര്‍ഖണ്ഡ് രണ്ടാമത്തെ ഗോള്‍ നേടി മത്സരം വരുതിയിലാക്കി. നാല്പത്തി നാലാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഹരിയാന ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല.
ലൂസേഴ്സ് ഫൈനലില്‍ മിസോറം ഉത്തര്‍പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മികച്ച ഗോള്‍ കീപ്പറായി ചണ്ഡീഗഡിന്റെ മീന കുമാരി, മികച്ച ഡിഫന്ററായി ജാര്‍ഖണ്ഡിന്റെ രേഷ്മ സോറങ് ,മികച്ച മിഡ്ഫീല്‍ഡറായി മിസോറാമിന്റെ മറീന ലാല്റാംഗിക്കി,മികച്ച ഫോര്‍വേഡ് ആയി ഹരിയാനയുടെ അനു എന്നിവരെ തെരഞ്ഞെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here