കെഎസ്ആർടിസി എംപാനൽ ജീവനക്കാർ ക്ഷേത്രക്കുളം വൃത്തിയാക്കി

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന എംപാനൽ ജീവനക്കാർ ക്ഷേത്രക്കുളം വൃത്തിയാക്കി. സമരക്കാർ കുളിക്കാനും അലക്കാനും ഈ കുളമായിരുന്നു ആശ്രയിച്ചിരുന്നത്.സമരത്തെ പിന്തുണച്ച തലസ്ഥാന വാസികൾക്കു വേണ്ടിയാണ് കുളം വൃത്തിയാക്കിയതെന്ന് സമരക്കാർ പറഞ്ഞു.അതിജീവനത്തിനായുള്ള എംപാനൽ ജീവനക്കാരുടെ സമരം 21 ദിവസം പിന്നിടുകയാണ്.
സമരത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ സമര രീതികളായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ മാതൃകാപരമായ പ്രവർത്തനം നടത്തിയാണ് താത്കാലിക ജീവനക്കാർ ശ്രദ്ധയാകർഷിക്കുന്നത്. തിരുവനന്തപുരം എസ്.എസ് കോവിൽ റോഡിലെ സുബ്രമഹ്ണ്യൻ ക്ഷേത്രകുളം അൻപതോളം സമരക്കാർ ചേർന്നു വ്യത്തിയാക്കി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ സമരക്കാർ കുളിക്കാനും, അലക്കാനുമായി ആശ്രയിച്ചിരുന്നത് ഈ കുളമായിരുന്നു. സമരത്തെ കാര്യമായി പിന്തുണയ്ക്കുന്ന തിരുവനന്തപുരത്തുകാർക്കു വേണ്ടിയാണ് ഈ പ്രവർത്തിയെന്ന് സമരക്കാർ പറയുന്നു.
ഇനിയും സർക്കാർ നിസംഗത തുടരുകയാണെങ്കിൽ സമരത്തിന്റെ അടുത്ത ഘട്ടമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിലാപയാത്ര നടത്താൻ തീരുമാനിച്ചിരിക്കുകയാണ് എംപാനൽ ജീവനക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here