Advertisement

സീറ്റ് വിഭജനം: ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി

February 11, 2019
1 minute Read

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നി പാര്‍ട്ടികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞു. മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് ബി അറിയിച്ചിട്ടുണ്ട്. പത്തനം തിട്ട സീറ്റ് ആവശ്യപ്പെട്ട് എന്‍സിപി നല്‍കിയ കത്ത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

Read Also: ഫിറോസിനെ തള്ളി എ.കെ.ബാലന്‍; നിയമനം സ്‌പെഷല്‍ റൂള്‍സ് പ്രകാരം

സിപിഐ,ജനതാദള്‍ എസ്,ലോക് താന്ത്രിക് ജനതാദള്‍ എന്നിവരുമായുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും.15 സീറ്റില്‍ സിപിഎമ്മും നാലിടത്ത് സിപിഐയും,ഒരു സീറ്റില്‍ ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്.ഈ നിലയില്‍ മാറ്റം വരുമോ, മത്സരിച്ച മണ്ഡലങ്ങളില്‍ മാറ്റമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ധാരണയിലെത്താനാണ് സി പി എമ്മിന്റെ ശ്രമം.

ഈ മാസം 14 നും,16 നും മേഖല ജാഥകള്‍ തുടങ്ങാനിരിക്കെയാണ് ഉഭയകക്ഷി ചര്‍ച്ചക്ക് ഇടതു മുന്നണി തുടക്കമിട്ടത്. ജാഥയ്ക്കിടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി തീരുമാനം.യോഗത്തിന് ശേഷം ഐഎന്‍എല്‍,ജനാധിപത്യകേരള കോണ്‍ഗ്രസ് എന്നിവരുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്തി.

Read Also: ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം

കാസര്‍ഗോഡ് സീറ്റില്‍ മത്സരിക്കാനുള്ള താത്പര്യം ഐഎന്‍എല്‍ പ്രകടിപ്പിച്ചുവെന്നാണ് സൂചന.കോട്ടയം,പത്തനംതിട്ട സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാനുള്ള താത്പര്യം ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രകടിപ്പിച്ചു. സീറ്റ് വിഭജനത്തില്‍ തുടര്‍ ചര്‍ച്ചകളിലൂടെ അന്തിമ തീരുമാനെടുക്കാനാണ് ധാരണ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top