‘മറക്കാത്ത സ്വാദ്’ കുക്കറി ഷോ; സജ്ന സുലൈമാന്‍ വിജയി

മലയാളത്തിന്റെ പാരമ്പര്യ രുചികൾ തനിമ വിടാതെ മലയാളിക്ക് വീണ്ടും സമ്മാനിച്ച മേളം മറക്കാത്ത സ്വാദ് മാസ്റ്റർ കുക്കറി ഷോ ഗ്രാൻഡ് ഫിനാലെ നടന്നു. മെഡിമിക്സ് ഹാൻഡ് വാഷ് നൽകിയ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ സജ്നാ സുലൈമാനും രണ്ടാം സമ്മാനം 5 ലക്ഷം രൂപ എറണാകുളത്തെ പ്രിയമേരിയും നേടി. കാസർകോട്ടെ സബൂറ റഹ്മാൻ മൂന്നം ലക്ഷം രൂപയുടെ മൂന്നാം സമ്മാനം കരസ്ഥമാക്കി.ഫ്ലവേവ്സിന്റെ ന്റെ പാചകപ്പുരയിൽ പഴമയുടെ സ്വാദുകൾക്ക് തിരി തെളിഞ്ഞപ്പോൾ കേരളത്തിന്റെ അകത്തു നിന്നും പുരത്തു നിന്നുമായി 22 മത്സരർത്ഥികലാണ് മേളം മഹാസ്വാദിൽ പങ്കെടുത്തത്. കൈപ്പുണ്യത്തിന്റെ കരവിരുതുമായി ആറുപേരാണ് അവസാന റൗണ്ടിൽ എത്തിയത്.
മെഡിമിക്സ് ഹാൻഡ് വാഷ് നൽകിയ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ സജ്നാ സുലൈമാനും രണ്ടാം സമ്മാനം 5 ലക്ഷം രൂപ എറണാകുളത്തെ പ്രിയമേരിയും നേടി. കാസർകോട്ടെ സബൂറ റഹ്മാൻ മൂന്നം ലക്ഷം രൂപയുടെ മൂന്നാം സമ്മാനം കരസ്ഥമാക്കി.
തികച്ചും പമ്പരാഗത രീതയിൽ അരകല്ലിൽ അരച്ചും പുതിയ രസക്കൂട്ടുകളും തേടിയുമായിരുന്നു മേളം മറക്കാത്ത സ്വാദ് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. മത്സരാർത്ഥികൾ ഉണ്ടാക്കിയ രസക്കൂട്ടുകൾ മേളം കറിപൗഡർ വിപണിയിലെത്തിച്ചു. കൊച്ചിയിൽ നടന്ന വർണാഭമായ ചടങ്ങിൽ നടന്ന മനോജ് കെ ജയൻ, സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡിമിക്സ് എംഡി എവി അനൂപ്, ഇൻസൈറ്റ് മീഡിയ സിറ്റി എംഡി ആർ ശ്രീകണ്ൻ നായർ എന്നിവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here