തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സൗദി പൗരന്മാർ വിദേശ രാജ്യങ്ങളിലേക്ക്; അബീർ ഗ്രൂപ്പ് സ്‌പോണ്‌സർ ചെയ്യുന്ന ആദ്യസംഘം ഇന്ത്യയിലേക്ക് തിരിച്ചു

തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിരവധി സൗദി പൌരന്മാരാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അബീർ ഗ്രൂപ്പ് സ്‌പോണ്‌സർ ചെയ്യുന്ന ആദ്യസംഘം ഇന്ത്യയിലേക്ക് തിരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനം മൂന്നു മാസമായിരിക്കും.വിഷൻ 2030ന്റൊ ഭാഗമായി സൗദിയിൽ കൂടുതൽ സ്വദേശികള്ക്ക്യ ജോലി കണ്ടെത്താനും വിദേശ തൊഴിൽ പരിശീലനം ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇതിന്റെത ഭാഗമായി അബീർ മെഡിക്കൽ ഗ്രൂപ്പ് സ്‌പോണ്‌സതർ ചെയ്യുന്ന ആദ്യ സൗദിസംഘം ഇന്ത്യയിലേക്ക് തിരിച്ചു.
Read More : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൽ അബീർ ഗ്രൂപ്പ് ഒരു കോടിരൂപ നൽകി
ബംഗലൂരുവിൽ ആയിരിക്കും ഇവരുടെ പരിശീലനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗല്ഭംരുടെ കീഴിൽ വൈകാതെ സൗദിയിൽ തന്നെ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് അബീർ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയരക്ടർ അഹമദ് ആലുങ്ങൽ എന്നിവർ അറിയിച്ചു. മെച്ചപ്പെട്ട പരിശീലനം ലഭിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് സ്വദേശികൾ പറഞ്ഞു.
Read More : നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അബീർ ഗ്രൂപ്പ്
ഭാഷ, മാനേജ്‌മെന്റ്‌റ്, കസ്റ്റമർ കെയർ തുടങ്ങി വിവിധ മേഖലകളിൽ മൂന്നു മാസംകൊണ്ട് പ്രാവീണ്യം നേടുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ആദ്യസംഘത്തിനുള്ള യാത്രയയപ്പ് ചടങ്ങിൽ അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജംഷിത് അഹമദ്, സീനിയർ മാനേജ്‌മെന്റ്‌റ് കണ്‌സൽട്ടന്റ് സയിദ് സുല്ലമി, സീനിയർ എച്ച് ആർ മാനേജർ ഖുലൂദ് തുടങ്ങിയവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here