Advertisement

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തും

February 11, 2019
0 minutes Read

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനെത്തും. ഈ മാസം പതിനാറിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഏഷ്യന്‍ സന്ദര്‍ശനം ആരംഭിക്കും. 19 ന് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കും.
പാകിസ്താന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാകും അദ്ദേഹം ഇന്ത്യയില്‍ എത്തുക. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദര്‍ശനം.

ഊര്‍ജം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന കരാറുകള്‍ സന്ദര്‍ശന വേളയില്‍ ഒപ്പു വെച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി 2016ല്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 201718 വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പത്ത് ശതമാനത്തോളം വര്‍ധനവുണ്ടായി.

27.48 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ളത്. സൗദിയിലെ പുതിയ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ദില്ലിയിലെ പുതിയ സൗദി എംബസി കോംപ്ലക്‌സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അദ്ധേഹത്തെ അനുഗമിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top