കൊല്ലത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

വെള്ളനാന്തുരുത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. പണ്ടാരത്തുരുത് കായല്‍വാരത്ത് വീട്ടില്‍ അഭയചന്ദ്രന്റെ മകന്‍ അഭീഷ് ചന്ദ്രന്‍(14), അഭിഷേക്(14) എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണിരുവരും.
നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More:പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കഴിഞ്ഞ ദിവസം ഹരിപ്പാട് ആറാട്ടുപുഴ തറയില്‍ കടവില്‍ കായലിലും കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ കാര്‍ത്തിക്(14), ആറാം ക്ലാസുകാരനായ നിരഞ്ജന്‍(12) എന്നിവരാണ് മരിച്ചത്.രണ്ടുപേരും വീടിനുസമീപത്തെ കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here