Advertisement

‘ഇത് അവിശ്വസനീയമായ സംഭവകഥ’; കേസരിയിലെ രംഗങ്ങള്‍ പുറത്തുവിട്ട് അക്ഷയ് കുമാര്‍

February 12, 2019
6 minutes Read

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് ‘കേസരി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേസരിയുടെ ചില രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അക്ഷയ് കുമാര്‍. ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന ട്രെയിലറിന് മുന്നോടിയായാണ് 29 സെക്കന്റ് വരുന്ന വീഡിയോ അക്ഷയ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘അവിശ്വസനീയമായ സംഭവ കഥ’യെന്നാണ് അക്ഷയ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

1897ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് കേസരി. യുദ്ധത്തില്‍ 10,000 അഫ്ഗാന്‍ സേനാനികളോട് ഏറ്റുമുട്ടിയ 21 സിഖുക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സരാഘര്‍ഹി യുദ്ധം നടന്ന് 120 കൊല്ലം ആകുന്ന അവസരത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സിഖ് പട്ടാളക്കാരനായ ഹവില്‍ദര്‍ ഇഷാര്‍ സിങ് ആയിട്ടാണ് അക്ഷയ് കുമാര്‍ കേസരിയില്‍ വേഷമിടുന്നത്. ധര്‍മ പൊഡക്ഷണസിന്റെ ബാനറില്‍ പഞ്ചാബി സംവിധായകന്‍ അനുരാഗ് സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ പരിനീതി ചോപ്രയാണ് നായിക. ജാറ്റ് & ജൂലിയറ്റ്, പഞ്ചാബ് 1984 എന്നിവയാണ് അനുരാഗിന്റെ മറ്റു ചിത്രങ്ങള്‍. മാര്‍ച്ച് 21ന് കേസരി തിയറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top