Advertisement

ശാരദ ചിട്ടി തട്ടിപ്പ് കേസ്; കാൽക്കത്ത പോലീസ് കമ്മീഷണർ രാജിവ് കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരും

February 12, 2019
1 minute Read

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജിവ് കുമാറിന്റെ സി ബി ഐ ചോദ്യം ചെയ്യൽ ഇന്നും തുടരും. കേസിൽ കുറ്റാരോപിതനായ ത്രിണമൂൽ കോൺഗ്രസ്സ് എം പി കുനാൽ ഖോഷിനേയും രാജീവ് കുമാറിനേയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരുമിച്ചാണ് സി ബി ഐ ചോദ്യം ചെയ്തിരുന്നത്. കുനാൽ ഖോഷിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മൂന്ന് ദിവസം തുടർച്ചയായി സി ബി ഐ രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു.

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് കമ്മീഷണർകെതിരെയുള്ള ആരോപണം.

Read More : ശാരദാ ചട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

പങ്കജ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സി ബി ഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്തത്. അതേസമയം രാജീവ് കുമാറിന്‍റെ അറസ്റ്റ് സുപ്രീം കോടതി വിലക്കിയത് മൂലം രാജീവ് കുമാറില്‍ വിവര ശേഖരണം മാത്രമാകും സി ബി ഐ നടത്തുക. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ഞായറാഴ്ച ബംഗാൾ പൊലീസ് ത‍ടഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസും – സി ബി ഐ യും തമ്മില്‍ പരസ്യമായി ഏറ്റമുട്ടുകയുണ്ടായി. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സമാനതകളില്ലാത്ത ഏറ്റുമുട്ടിലിലേക്ക് നീങ്ങിയതിന് ശേഷം ഇടപെടല്‍ ആവശ്യപ്പെട്ട് സിബിഐയും കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജീവ് കുമാറിനോട് സിബിഐ സംഘത്തിന് മുന്നില്‍ ഹാജരായി കേസന്വേഷണവുമായി സഹകരിക്കാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജിവ് കുമാറിനോട് ഷില്ലോങ്ങില്‍ ഹാജരാകാന്‍ സുപ്രിം കോടതി നിർദേശിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top