‘മുസ്ലീം സംവരണം വേണം’; രാഷ്ട്രീയ ആയുധമാക്കി പ്രധാനമന്ത്രി; പ്രസ്താവനയിൽ തിരുത്തലുമായി ലാലു പ്രസാദ്

മുസ്ലീം സംവരണം വേണമെന്ന് പ്രസ്താവനയിൽ തിരുത്തലുമായി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പ്രസ്താവനയിൽ തിരുത്തലുമായി ലാലു പ്രസാദ് യാദവ് രംഗത്തെത്തിയത്. സംവരണം നൽകേണ്ടത് മതാടിസ്ഥാനത്തിൽ അല്ല സാമൂഹിക അടിസ്ഥാനത്തിലാണെന്ന് ലാലു പ്രസാദ് ആവശ്യപ്പെട്ടു.
സംവരണ ആനുകൂല്യങ്ങൾ മുസ്ലിങ്ങൾക്ക് കൂടി ലഭ്യമാക്കണമെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമായിരുന്നു ലാലുപ്രസാദ് യാദവിന്റെ ആദ്യ പ്രസ്താവന. സംവരണ വിഷയം ഉയർത്തി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി ലാലുവിന്റെ പ്രസ്താവനയും ആയുധമാക്കി. പിന്നോക്ക ക്വാട്ട കുറച്ച് മുസ്ലിംങ്ങൾക്ക് പ്രത്യേക സംവരണമാണ് ഇന്ത്യ സഖ്യത്തിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി. പിന്നാലെ ലാലു പ്രസാദ് യാദവ് നിലപാട് തിരുത്തി.
Read Also: മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ BJP സർക്കാർ പ്രതിസന്ധിയിൽ
ലാലുവിന്റെ പ്രസ്താവനയിൽ അകലം പാലിച്ച കോൺഗ്രസ്, പ്രകടനപത്രികയിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് എന്ന് വിശദീകരിച്ചു. മൂന്നാം ഘട്ട വോട്ടെടുപ്പിൽ ബിജെപിക്ക് കിട്ടിയ രാഷ്ട്രീയ ആയുധം പ്രചരണവേദികളിൽ സജീവമാക്കാൻ ആണ് നീക്കം.
Story Highlights : PM Narendra Modi reacts in Lalu Prasad Yadav’s ‘Muslim quota’ remark triggers row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here