Advertisement

കരടിക്ക് ഭക്ഷണം വലിച്ചെറിഞ്ഞു നല്‍കുന്നതിനിടെ ഐഫോണും; വൈറലായി വീഡിയോ

February 12, 2019
1 minute Read

കരടിക്ക് ഭക്ഷണം വലിച്ചെറിഞ്ഞ് നല്‍കുന്നതിനിടെ അബദ്ധത്തില്‍ ഐഫോണും തെറിച്ചു പോയി. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്‌ഷെങ് വന്യജീവി സങ്കോതത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കരടിക്ക് ആപ്പിള്‍, കാരറ്റ് ഉള്‍പ്പെടെ വലിച്ചെറിയാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഇതിനിടെ വിലക്കൂടിയ ഐഫോണും അബദ്ധത്തില്‍ തെറിച്ചുപോയി. ഫോണ്‍ നേരെ ചെന്നുവീണത് രണ്ട് കരടികള്‍ക്കിടയില്‍ ചെറിയൊരു വെള്ളക്കെട്ടില്‍. ഇതിനിടെ ഫോണ്‍ കരടികളിലൊന്ന് കടിച്ചെടുത്ത് അതിന്റെ വഴിക്ക് നടന്നു പോകുകയും ചെയ്തു.

മൃഗശാലയിലെ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും അത് തകര്‍ന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top