Advertisement

158 മില്ല്യണ്‍ ഡോളര്‍ ലോട്ടറിയടിച്ചു; വിജയി എത്തിയത് പ്രേതത്തിന്റെ മുഖം മൂടി ധരിച്ച്

February 12, 2019
7 minutes Read

ലോട്ടറി അടിക്കുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. പക്ഷേ, കള്ളന്മാരുടെ ശല്യമോര്‍ത്താല്‍ ഉള്ള സന്തോഷം പോകും. ജമൈക്കയില്‍ 158 മില്ല്യണ്‍ ഡോളര്‍ ലോട്ടറിയടിച്ച ആള്‍ സമ്മാനം വാങ്ങാന്‍ എത്തിയത് പ്രേതത്തിന്റെ മുഖം മൂടി ധരിച്ചാണ്. താന്‍ ആരാണെന്നുള്ള കാര്യം ആരും അറിയാതിരിക്കാനാണ് ഇയാള്‍ മുഖം മൂടിയും വെള്ള വസ്ത്രവും കൈയുറയും മറ്റും ധരിച്ച് എത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മുഖംമൂടി ധാരി ചെക്ക് വാങ്ങാന്‍ എത്തിയത്. സ്വന്തമായി ഒരു വീടു വാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇയാള്‍ പറയുന്നു. ഇതുവരെ ഒരു വീട് കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഇനി അത് കണ്ടെത്താന്‍ തനിക്ക് സാധിക്കും. ഭിക്ഷയെടുക്കാന്‍ വയ്യ. ചെറിയ വ്യവയാസം തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

സമ്മാനം വാങ്ങാന്‍ പ്രേതത്തിന്റെ മുഖം മൂടി ധരിച്ചെത്തിയ ആളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധിയാളുകള്‍ അയാളുടെ വസ്ത്രധാരണയെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉന്നയിച്ചു.

ഐഡന്റിന്റി പുറത്താകാതിരിക്കാന്‍ മുഖം മൂടി ധരിച്ച് എത്തുന്ന ആദ്യത്തെ ലോട്ടറി വിജയിയല്ല ഇയാള്‍. കഴിഞ്ഞ വര്‍ഷം സുപ്രീം വെന്‍ച്യൂര്‍ ലോട്ടറി വിജയി ഇമോജി മാസ്‌ക് ധരിച്ചാണ് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top