കോഴിക്കോട് കോണ്‍ഗ്രസ് നേതാവിന്റെ 13 ലക്ഷത്തിന്റെ പിക്ക്അപ്പ് ലോറി തീവെച്ച് നശിപ്പിച്ചു

കോഴിക്കോട് കോണ്‍ഗ്രസ് നേതാവിന്റെ പുതിയ വാഹനം അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. പ്രവാസി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് തിക്കോടിയുടെ പതിമൂന്ന് ലക്ഷം രൂപയുടെ പിക്ക്അപ്പ് ലോറിയാണ് തീയിട്ട് നശിപ്പിച്ചത്.
രണ്ട് ദിവം മുന്‍പാണ് നജീബ് പിക്ക്അപ്പ് ലോറി വാങ്ങിയത്. ഇന്ന് രജിസ്‌ട്രേഷന് വേണ്ടി കൊണ്ടുപേകാന്‍ ഇരിക്കുകയായിരുന്നു. തിക്കോടി മീത്തലെപള്ളി-പള്ളിക്കര റോഡില്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു അജ്ഞാതര്‍ വാഹനത്തിന് തീയിട്ടത്.
തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here