മാത്തൂർ കൊലപാതകം; വൃദ്ധയെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് ഒന്നാം പ്രതി

പാലക്കാട് മാത്തൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണമെന്ന് ഒന്നാം പ്രതി ഷൈജുവിന്റെ കുറ്റസമ്മതം. കൊല നടത്തിയത് ഷൈജു ഒറ്റയ്ക്കാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
പാലക്കാട് മാത്തൂരിൽ ഓമന എന്ന വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയത് ഒറ്റയ്‌ക്കൊണെന്ന് പ്രതി ഷൈജു പോലീസിനോട് സമ്മതിച്ചു. തന്റെ അമ്മയെ കുറിച്ച് ഓമന മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചെതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഷൈജുവിൻറെ വീട്ടിൽ എത്തിയ ഓമനയും പ്രതിയും തമ്മിൽ വാക്കു ത!ർക്കമുണ്ടായി. തുടർന്ന് പ്രതി ഓമനയെ തലക്കടിച്ച് വീഴ്ത്തി. ബോധം കെട്ട് നിലത്ത് വീണ ഓമനയെ ഷൈജു കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Read More : മാത്തൂർ ഭൂമിയിടപാട്; തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും
മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ചാക്കിൽ കെട്ടി വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ലഭിച്ച സാഹചര്യ തെളിവുകളെന്നും പൊലീസ് പറഞ്ഞു. പിടിയിലായ മറ്റ് രണ്ടു പ്രതികളായ വിജീഷ്, ഗിരീഷ് എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Read More : തിരുവനന്തപുരത്ത് വൃദ്ധയെ തെരുവുനായകള്‍ കടിച്ചു കൊന്നു
എന്നാൽ ഓമനയെ കൊലപ്പെടുത്തിയ കാര്യം ഷൈജു ഇവരുമായി പങ്കുവെച്ചിരുന്നു. കൊലചെയ്യപ്പെട്ട ഓമനയുടെ ആഭരണങ്ങൾ വിൽക്കാൻ ഷൈജുവിനെ സഹായിച്ചതും ഇവരാണ്. രണ്ടു പേരും ഇപ്പോൾ പൊലീസ് സംരക്ഷണയിൽ ആശുപത്രിയിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഒന്നാം പ്രതി ഷൈജുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here