Advertisement

കശ്മീരിലെ പുല്‍വാമയില്‍ സ്‌കൂളില്‍ സ്‌ഫോടനം; പത്ത് കുട്ടികള്‍ക്ക് പരിക്ക്

February 13, 2019
0 minutes Read

തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ സ്‌കൂളില്‍ സ്‌ഫോടനം. പത്ത് കുട്ടികള്‍ക്ക് പരിക്ക്. നര്‍ബലിലുള്ള ഫലാഹി മിലത്ത് സ്‌കൂളിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരില്‍ അധികവും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 2.30 നായിരുന്നു സ്‌ഫോടനം നടന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പുല്‍വാലയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top