ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അബുദാബിയില്‍

ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി. ഫെബ്രുവരി 15 16 തിയ്യതികളിൽ ദുബായ് എത്തിസലാത്ത് അക്കാദമിയിലാണ് സമ്മേളനം. സ്പീക്കർ, പ്രതിപക്ഷ ഉപനേതാവ് അടക്കം നിരവധിയാളുകൾ പരിപാടിയിൽ സംബന്ധിക്കും.
ഫെബ്രുവരി 15ന് വൈകീട്ട് ആറുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പിണറായി വിജയൻ പ്രവാസികളെ അഭിസംബോധന ചെയ്യും. സാംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര താരവും നർത്തകിയുമായ ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികൾ, അഫ്സലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അടക്കം വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാകും. സമ്മേളനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രത്യേക ബസ് സർവീസുകൾ ഇതിനായി ഏർപ്പാട് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here