Advertisement

ഇന്നലെ പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്

February 13, 2019
Google News 0 minutes Read
dead body

ഇന്നലെ ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്. സെമിനാരിയ്ക്ക് പുറകിലുള്ള പുഴയില്‍  കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരി യോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് സന്ധ്യയോടെ മൃതദേഹം കണ്ടത്. പുതപ്പിൽ പൊതിഞ്ഞ മൃതദേഹം  പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലാണ്. യുവതിയ്ക്ക് മുപ്പതിന് അടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
സംഭവത്തില്‍ ആലുവ സിഐയാണ് അന്വേഷണം നടത്തുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here