Advertisement

തുഷാരഗിരിയില്‍ മാവോയിസ്റ്റുകള്‍; വീട്ടുകാര്‍ക്ക് തോക്കുപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റെ വീഡിയോ പുറത്ത്

February 13, 2019
Google News 0 minutes Read
maoist

കോഴിക്കോട് തുഷാരഗിരിയിൽ മാവോയിസ്റ്റുകൾ എത്തി. ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമാണ്  ഇന്നലെ രാത്രിയോടെ എത്തിയത്. മാവോയിസ്റ്റുകൾ തോക്ക് ഉപയോഗം വീട്ടുകാർക്ക് പരിചയപ്പെടുത്തുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.

തുഷാരഗിരി ജീരകപ്പാറയിലെ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് യൂണിഫോം അണിഞ്ഞ ആയുധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. രാത്രി എട്ടരയോടെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയും കുടുംബ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പോലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് സംശയിക്കുന്നു. തമിഴ് കലർന്ന ഭാഷ സംസാരിക്കുന്ന മാവോയിസ്റ്റുകൾ വീട്ടുകാർക്ക് തോക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തിക്കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏറെ നേരം വീട്ടിൽ ചെലവഴിച്ച ശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. നേരത്തെ രണ്ട് തവണ ബിജുവിന്റെ അയല്‍വാസിയായ മണ്ടപത്തില്‍ ജോസിന്റെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് തുഷാരഗിരി മേഖലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയത്. കോടഞ്ചേരി പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here