തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പുതുതായി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പുതുതായി പൂര്‍ത്തീകരിച്ച പദ്ധതികളുളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു.മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കുന്നതോടൊപ്പം താഴേ തട്ടിലുള്ള ആശുപത്രികള്‍ക്കൂടി നൂതനമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് കെ.കെ.ശൈലജ പറഞ്ഞു.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിലവാരത്തിലേക്ക് ചുവടുവയ്ക്കുകയാണ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് .വന്‍കിട ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചു വരുന്ന അത്യാധുനിക ഉപകരണങ്ങളടക്കമാണ് മെഡിക്കല്‍ കോളെജില്‍ പുതുതായി എത്തിയിരിക്കുന്നത്. സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, ഹൃദയവാല്‍വിന്റെ പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തനക്ഷമത, ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള ത്രിഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, രണ്ട് സി ആര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കി. സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം ഇനി മെഡിക്കല്‍ കോളെജില്‍ ലഭ്യമാണ് . ഇ.എന്‍.ടി വിഭാഗങ്ങളിലെ രോഗികളെ ചികിത്സിക്കുന്ന 22-ാം വാര്‍ഡ് നവീകരിച്ചു.
Read More : മരുന്ന് മാറികൊടുത്തു; തിരു. മെഡിക്കല്‍ കോളേജില്‍ രോഗി ഗുരുതരാവസ്ഥയില്‍
നിലവില്‍ തീവ്രപരിചര വിഭാഗത്തിന് പുറമെ മറ്റൊരു ഐസിയുകൂടി സ്ഥാപിക്കും. എസ് എ ടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി ആരംഭിക്കാനും പദ്ധതിയുണ്ട്. മെഡിക്കല്‍ കോളേജിലെ അക്കാദമിക് വിഭാഗത്തിനായി പുതിയ വെബ് പോര്‍ട്ടലും ഒരുക്കും. മെഡിക്കല്‍ കോളേജിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിനായി 93 ലക്ഷം രൂപ ചെലവഴിച്ച് ആറ് ബയോഗ്യാസ് പ്ലാന്റുകളും തയാറായിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here