ഇന്ത്യക്കാരനും ശ്രീലങ്കക്കാരിയും വിവാഹിതരായി; കാരണമായത് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകള്‍ വിവാഹത്തിന് വഴിമാറിയ കഥയാണ് മധ്യപ്രദേശുകാരന്‍ ഗോവിന്ദ് മഹേശ്വരിക്കും ശ്രീലങ്കന്‍ സ്വദേശിനി ഹന്‍സിനി എതീരിസിംഗേക്കും പറയാനുള്ളത്. മോദിയുടെ ട്വീറ്റുകള്‍ക്ക് ലൈക്കടിച്ച് ഇരുവരും പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു ഇരുവരുടേയും വിവാഹം.
മധ്യപ്രദേശിലെ കൊച്ചോര്‍ഡ് സ്വദേശിയാണ് 26 കാരനായ ഗോവിന്ദ്. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഗോവിന്ദ് സ്ഥിരമായി ലൈക്ക് ചെയ്തിരുന്നു. ഗോവിന്ദ് ലൈക്ക് ചെയ്യുന്ന ട്വീറ്റുകള്‍ ഹന്‍സിനിയും ലൈക്ക് ചെയ്ത് തുടങ്ങി. കൗതുകം തോന്നിയ ഗോവിന്ദ് ഹന്‍സിനിയെ തെരഞ്ഞ് പിടിച്ച് ട്വിറ്ററില്‍ ഫോളോ ചെയ്യാന് തുടങ്ങി. വൈകാതെ തന്നെ ഇരുവരും ട്വിറ്ററില്‍ സുഹൃത്തുക്കലായി. ടെസ്റ്റുകളും വീഡിയോ കോളുകളുമായി ഇരുവരും രണ്ട് വര്‍ഷത്തോളം പ്രണയിച്ചു. ഒടുവില്‍ 2017 ല്‍ ആദ്യമായി കണ്ടുമുട്ടി.
ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഫിസിയോതെറാപ്പി ഇന്ത്യയില്‍ പഠിക്കാന്‍ ഹന്‍സിനി തീരുമാനിച്ചു. മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കി അതിനുള്ള അനുവാദവും വാങ്ങി. ഇതിനിടെ ഗോവിന്ദ് എഞ്ചിനീയറിങില്‍ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് സംസ്‌കാരത്തില്‍പ്പെട്ടവരാണെങ്കിലും പരസ്പരം മസനിലാക്കാനും യോജിച്ചുപോകാനും തങ്ങള്‍ക്ക് കഴിയുമെന്ന് ഹന്‍സിനി പറയുന്നു.
ഉന്നത പഠനത്തിന് വേണ്ടിയാണ് ഹന്‍സിനി ഇന്ത്യയിലേക്ക് പോയതെന്നും പിന്നീടാണ് ഗോവിന്ദിനെക്കുറിച്ച് അറിയുന്നതെന്നും ഹന്‍സിനിയുടെ പിതാവ് പറയുന്നു. അതിന് ശേഷം ഗോവിന്ദിനെ ശ്രീലങ്കയിലേക്ക് വിളിച്ചു വരുത്തി തങ്ങള്‍ക്കൊപ്പം കുറച്ചു മാസങ്ങള്‍ താമസിപ്പിച്ചു. ഗോവിന്ദിനെ പിന്നീട് തനിക്ക് ഇഷ്ടപ്പെടുകയായിരുന്നു. ഒരു ഇന്ത്യക്കാരന്റെ ഒപ്പം മകളെ അയക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളുവെന്നും പിതാവ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here