സൗദി അറേബ്യയില്‍ വിദേശികളുടെ ബിനാമി ബിസിനസ് തടയുന്നതിന് കര്‍ശന നടപടി ആരംഭിച്ചു

സൗദി അറേബ്യയില്‍ വിദേശികളുടെ ബിനാമി ബിസിനസ് തടയുന്നതിന് കര്‍ശന നടപടി ആരംഭിച്ചതായി അധികൃതര്‍. ബിനാമി കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരെ നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.
ബിനാമി ബിസിനസുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനായി ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ട്. സ്വദേശികളുടെ സഹകരണത്തോടെ നടത്തുന്ന ബിനാമി കേസുകളില്‍ ഒരു കോടിയിലേറെ റിയാല്‍ രണ്ടു വര്‍ഷത്തിനിടെ പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Read More : സൗദി അറേബ്യയിൽ ഈ വർഷം അതിശൈത്യം അനുഭവപ്പെടും : കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്
തൊഴില്‍ തേടി സൗദിയിലെത്തിയ വിദേശികള്‍ വര്‍ഷങ്ങളായി നടത്തുന്ന ബിസിനസ് സംരംഭങ്ങള്‍ സ്വദേശികളുടെ അവസരം ഇല്ലാതാക്കുകയാണ്. വര്‍ഷം 40,000 കോടി റിയാലിന്റെ ബിനാമി ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബിനാമി ബിസിനസുകള്‍ കണ്ടെത്തി കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാമില്‍ ആഭ്യന്തരം, വാണിജ്യം, തൊഴില്‍, മുനിസിപ്പല്‍ എന്നീ മന്ത്രാലയങ്ങളും ആറ് സര്‍ക്കാര്‍ ഏജന്‍സികളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here