Advertisement

ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നം ഷൊയെബ് അക്തര്‍ തിരിച്ചുവരുന്നു

February 13, 2019
11 minutes Read

ബാറ്റ്‌സ്മാന്‍മാരുടെ എക്കാലത്തേയും പേടി സ്വപ്‌നമായിരുന്നു ഫാസ്റ്റ് ബൗളര്‍ ഷൊയെബ് അക്തര്‍. 2011 ലെ ലോകകപ്പിന് ശേഷം അക്തര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഫെബ്രുവരി പതിനാല് കലണ്ടറില്‍ മാര്‍ക്ക് ചെയ്ണമെന്നും അന്ന് ചിലത് സംഭവിക്കുമെന്നും കാണിച്ച് അക്തര്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തു. അക്തര്‍ തിരിച്ചുവരികയാണോ എന്ന് ചോദിച്ച് മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ വാസിം അക്തര്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തു.

ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് എല്ലാം തന്നെ അറിയാം. അവര്‍ക്ക് ഒരുപക്ഷേ തന്റെ ബൗളിങ് സ്പീഡിനെ വെല്ലുവിളിക്കാന്‍ സാധിച്ചേക്കും. താന്‍ തിരിച്ചുവരികയാണ്. തന്റെ സ്പീഡ് എത്രത്തോളമാണെന്ന് കാണിച്ചു തരാണെന്നും അക്തര്‍ പറയുന്നു.

ഫെബ്രുവരി പതിനാലിന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം ഭാഗം ആരംഭിക്കുകയാണ്. പിഎസ്എല്ലിന്റെ ഭാഗമാകാന്‍ ഷൊയെബ് അക്തര്‍ എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top