Advertisement

‘ഞാൻ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണ്; എന്നെ ‘കീപ്പ്’ എന്നോ ‘കാമുകി’ എന്നോ വിളിക്കാം’ : അഭയാ ഹിരൺമയി

February 14, 2019
19 minutes Read

പ്രണയദിനത്തിൽ ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായുള്ള പ്രണയം തുറന്നുപറഞ്ഞ് ഗായിക അഭയാ ഹിരൺമയി. ഇതിന് മുമ്പ് തന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞിട്ടില്ലെന്നും താൻ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണെന്നും അഭയ പറയുന്നു. തന്നെ ‘കീപ്പ്’ എന്നോ ‘കാമുകി’ എന്നോ അതുമല്ലെങ്കിൽ കുലസ്ത്രീകൾക്ക് തന്നെ ‘കുടുംബം നശിപ്പിക്കുന്നവൾ’ എന്നോ വിളിക്കാമെന്ന് അഭയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭയ ഇക്കാര്യം പറഞ്ഞത്. എട്ട് വർഷമായി വിവാഹത്തിൽ നിയമപരമായി ‘കുടുങ്ങി’ കിടക്കുകയാണ് ഗോപി സുന്ദറെന്നും താനും ഗോപിയും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും അഭയ പറയുന്നു.


നീയാണ് എന്റെ ജീവിതവും സംഗീതവും എന്നാണ് പോസ്റ്റിന് മറുപടിയായി ഗോപി സുന്ദർ കമന്റ് ഇട്ടത്. ഗായിക സിതാര കൃഷ്ണകുമാർ അടക്കം സംഗീത ലോകത്തെ നിരവധി പ്രമുഖർ ഇരുവരേയും ആശംസിച്ച് രംഗത്തെത്തിയി

Read More : ഹിരണ്‍മയിക്ക് ഒപ്പമുള്ള ഫോട്ടോ; ഗോപിസുന്ദറിനെ കളിയാക്കി മുന്‍ഭാര്യ

ഗോപി സുന്ദറുമായി ഗായിക അഭയാ ഹിരൺമയി പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങിൽ ഇടംപിടിച്ചിട്ട് കുറച്ചധികം കാലമായി. പൊതുവേദികളിലും മറ്റും ഇരുവരെയും ഒരുമിച്ച് കാണുന്നതിന് പുറമെ മുമ്പ് ഗോപി സുന്ദർ തന്നെ ഫേസ്ബുക്കിലൂടെ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 9 years of togetherness എന്ന് അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ഹിരൺമയിക്ക് ഒപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കിൽ അന്ന് ഷെയർ ചെയ്തത്.

ഇതിനെ കളിയാക്കി ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയും രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചിലർ വളച്ച് ഒടിക്കുന്നത് ഇങ്ങനെയാണെന്ന മുഖവുരയോടെയാണ് പ്രിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടത്. നിയമപരമായി വേർപെട്ടിട്ടില്ലെങ്കിലും പ്രിയയുമായി അകൽച്ചയിലാണ് ഗോപിസുന്ദർ.

ഇത് സത്യമാണോ എന്നറിയില്ല എന്തായാലും കോടതിയെ അറിയിച്ചിട്ടില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിനന്ദനമെന്നും ഭാവിയിൽ നല്ലത് വരട്ടെയെന്നും പ്രിയ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്. ജൂലൈ 15 നാണ് ഗോപി സുന്ദർ ഈ പോസ്റ്റ് ഇട്ടത്. എന്നാൽ ഇപ്പോൾ ഈ ഫോട്ടോ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top