Advertisement

“പത്ത് വർഷം മുമ്പ്, ഒരു വാലന്റൈൻസ് ദിനത്തിൽ…” വിവാഹ വാർഷികത്തിൽ പ്രിയതമക്ക് സം​ഗീത സമ്മാനവുമായി ജസ്റ്റിൻ ജോസ്

February 16, 2025
2 minutes Read
justin

വാലന്റൈൻസ് ഡേ, വിവാ​ഹ വാർഷിക ദിനം കൂടി ആയാലോ? പ്രിയപ്പെട്ടവൾക്ക് എന്ത് സമ്മാനം നൽകും? തനിക്ക് ഏറ്റവും പ്രിയപ്പെട്ട സം​ഗീതം തന്നെ സമ്മാനമാക്കി ഭാര്യയെ ഞെട്ടിച്ചിരിക്കുകയാണ് പ്രശസ്ത സൗണ്ട് എഞ്ചിനീയർ ജസ്റ്റിൻ ജോസ്. ഗാനത്തിനും മേക്കിങ് വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ.

​ഗാനം ഒരുക്കുന്നതിലേക്ക് എത്തിപ്പെട്ടത് വിവരിച്ചുകൊണ്ട് സുഹൃത്തും സഹപ്രവർത്തകനുമായ മനോജ് കെ വർ​ഗീസ് എഴുതിയ കുറിപ്പും രസകരമാണ്. “ഏതാനും ആഴ്ചകൾ മുമ്പ് ജസ്റ്റിൻ വിളിച്ചു. വിവാഹ വാർഷികത്തിന് ലിജിന് എന്ത് സമ്മാനം കൊടുക്കും ബ്രോ എന്ന് ചോദിച്ചു. പത്ത് വർഷം മുമ്പ് ഒരു വാലന്റൈൻസ് ദിനത്തിലാണ് ജസ്റ്റിൻ ലിജിനെ മിന്നുകെട്ടി, തന്റെ സം​ഗീത സാന്ദ്രമായ ഹൃദയം അവൾക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഞാൻ പെട്ടെന്ന് ചോദിച്ചു, എന്തുകൊണ്ട് ഒരു വൈലന്റൈൻസ് ഡേ സോങ് ഉണ്ടാക്കിക്കൂടാ എന്ന്. അത് പക്ഷേ എനിക്ക് തന്നെ പണിയാകുമെന്ന് ഞാൻ കരുതിയതേ ഇല്ല. എന്റെ ആശയം ഇഷ്ടപ്പെട്ട ജസ്റ്റിൻ എന്നോട് തന്നെ വരികൾ എഴുതണമെന്ന് ആവശ്യപ്പെട്ടു. അതും ഇം​ഗ്ലീഷിൽ. ആദ്യം ഒന്ന് മടിച്ചെങ്കിലും ‍ഒന്ന് ശ്രമിച്ചുനോക്കാമെന്ന് തന്നെ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു…” – മനോജ് കെ വർ​ഗീസ് എഴുതുന്നു.

മനോജ് കെ വർ​ഗീസ് എഴുതിയ വരികൾക്ക് ജസ്റ്റിൻ ജോസ്, സ്റ്റീവ് തോമസ് കോട്ടൂർ എന്നിവർ ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. ജസ്റ്റിൻ ജോസും മകൻ എയ്ഡൻ മൈക്കിൾ ജസ്റ്റിനും ചേർന്നാണ് ആലാപനം എന്നത് മറ്റൊരു പ്രത്യേകത. വിമൽ റോയ്, ജെറാൾഡ് ജെയിംസ് ബിജു, റെനിൽ കെ റെജി തുടങ്ങിയവരാണ് പിന്നണിയിലുള്ളത്.

Read Also: ‘ഇതു നമ്മുടെ സിനിയല്ലേ ചേട്ടാ എന്ന് പറഞ്ഞ് കൂടെ നിന്നു’ ; ടൊവിനോയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ‘ഐഡന്റിറ്റി’ നിര്‍മാതാവ്

തൃശൂർ സ്വദേശിയായ ജസ്റ്റിൻ നിലവിൽ മുംബൈയിലാണ് താമസം. 2003 മുതൽ സൗണ്ട് എഞ്ചിനീയറിങ് മേഖലയിൽ സജീവമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ​ഗുജറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. രണ്ടുവട്ടം ദേശീയ പുരസ്കാരം നേടി. 2021-ൽ മിന്നൽ മുരളിയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു.

Story Highlights : Justin Jose gifted his wife a music on their wedding anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top