പ്രണയദിനത്തില്‍ ‘ഹാരം അണിയിച്ച് നായ്ക്കള്‍ക്ക് വിവാഹം’; ഹിന്ദു സംഘടനയുടെ വിചിത്ര പ്രതിഷേധം

പ്രണയ ദിന ആഘോഷങ്ങൾക്കെതിരെ തമിഴ്നാട്ടിൽ വിചിത്രമായ പ്രതിഷേധം നടത്തി ഹിന്ദു സംഘടന.പ്രണയ ദിനത്തിൽ നായ്ക്കളെ വിവാഹം കഴിപ്പിച്ചായിരുന്നു പ്രതിഷേധം. ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണ് പ്രണയ ദിനാഘോഷമെന്നാരോപിച്ചാണ് പ്രതിഷേധം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.(hindu outfit in tamil nadu gets dogs married valentines day)
സംസ്കാരത്തിന് യോജിക്കാത്ത പ്രണയ ദിനാഘോഷത്തിനെതിരെ നായ്ക്കളെ വിവാഹം കഴിപ്പിച്ചാണ് ഈ വർഷത്തെ പ്രണയ ദിനത്തിൽ പ്രതിഷേധിച്ചത്.രണ്ട് നായ്ക്കളെ വസ്ത്രങ്ങളും മാലകളും ധരിപ്പിച്ച ശേഷം വിവാഹിതരായെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു.
Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?
പിന്നീട് നായ്ക്കളെ സ്വതന്ത്രരായി വിടുകയും ചെയ്തു. അതേസമയം പ്രണയ ദിനത്തിൽ പ്രത്യേക സമ്മാനങ്ങൾ വിൽക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച് മംഗളൂരുവിലെ ഗിഫ്റ്റ് സെൻ്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല കൺവീനർ നവീൻ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടിരുന്നു.
Story Highlights: hindu outfit in tamil nadu gets dogs married valentines day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here