Advertisement

കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം; 241 കോടിയുടെ പദ്ധതികള്‍

February 14, 2019
1 minute Read

ഇരുന്നൂറ്റി നാല്‍പ്പത്തിയൊന്ന് കോടിയുടെ പദ്ധതികളുമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ ബജറ്റ് അവതരണം. ജനറല്‍ ആശുപത്രിക്കായി 5 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. അവതരണത്തിന് മുമ്പ് പ്രസിഡന്റ് ബജറ്റിന്റെ ചുരുക്കം അവതരിപ്പിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. നടപ്പാക്കാനാകാത്ത പ്രഖ്യാപനങ്ങളുമായി ബജറ്റിനെ പ്രഹസനമാക്കിയെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ചു.

249 കോടി രൂപ വരവും 241 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജാണ് അവതരിപ്പിച്ചത്. പൊതുജനാരോഗ്യപരിപാടിക്ക് മൂന്നരക്കോടിയും ശുചിത്വത്തിനായി 3 കോടി 85 ലക്ഷവും ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 11 കോടി 17 ലക്ഷവും എസ്എസ്എയ്ക്ക് 2.3 കോടിയും വകിയിരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 135 കോടി രൂപ റവന്യൂ വരവും 15 കോടി മൂലധന വരവുമാണ് പ്രതീക്ഷിക്കുന്നത്. മണ്ണ് ജല സംരക്ഷണം, ജലസേചനം ചെറുകിട വ്യവസായം എന്നിവയ്ക്കായി 4 കോടിയോളം രൂപയും വകയിരുത്തി.

Read More:കോട്ടയം സിപിഎം എടുത്താല്‍ പകരം സീറ്റ് വേണമെന്ന അവകാശവാദവുമായി ജനതാദള്‍ എസ്

ആര്‍എംഎസ്എ വിഹിതം 3 കോടി 44 ലക്ഷം കേരള വികസന പദ്ധതി ജനറല്‍ വിഹിതം 42 കോടി 57 ലക്ഷം, പട്ടികജാതി വിഭാഗങ്ങള്‍ക്കായുലഌപ്രത്യേക വിഹിതം 11 കോടി 63 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് വകയിരുത്തലുകള്‍. സേവന മേഖലയില്‍ ആകെ 174 കോടി 33 ലക്ഷം രൂപയാണ് മാറ്റിവെക്കുന്നത്. വിവിധ ക്ഷേമ പദ്ധതികള്‍ക്കായി 4 കോടിയും വകയിരുത്തി. പളയബാധിത മേഖലകളില്‍ സ്ഥിരം ഷെല്‍ട്ടര്‍ ഒരുക്കുന്നതിന് 25 ലക്ഷം ഏബിള്‍ കോട്ടയം പദ്ധതിക്ക് 70 ലക്ഷം, നദീപുനര്‍ സംയോജന പദ്ധതിക്ക് 1 കോടി, എന്നിങ്ങനെയും തുക നീക്കിവച്ചിട്ടുണ്.

Read Moreകേരളാ കോണ്‍ഗ്രസിനെ പൂട്ടാന്‍ കോട്ടയം മണ്ഡലത്തില്‍ നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഎം

കൃഷിക്കും അനുബന്ധ ചിലവുകള്‍ക്കുമായി 3 കോടി 33 ലക്ഷവും മൃഗസംരക്ഷണത്തിന് 90 ലക്ഷവും ക്ഷീരമേഖലയ്ക്ക് 1 കോടിയും മത്സ്യകൃഷിക്ക് 20 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. നടപ്പാക്കാനാകാത്ത പ്രഖ്യാപനങ്ങളുമായി ബജറ്റിനെ പ്രഹസനമാക്കിയെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top