Advertisement

പ്രളയകാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കുമ്മനം രാജശേഖരന്‍

February 14, 2019
Google News 1 minute Read
protest against kummanam rajashekharan in mizoram

പ്രളയകാലത്തെ സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമെന്ന് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. സമാനതകളില്ലാത്ത പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാഭരണ കൂടങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയുടേയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണ്. വയനാടിന്റെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും കുമ്മനം വാഗ്ദാനം ചെയ്തു. യൂണിസെഫും വികാസപീഡിയയും ചേര്‍ന്ന് നടത്തിയ ‘പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും’ എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here