നടന്‍ മോഹന്‍ലാലിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ശോഭനാ ജോര്‍ജ്ജ്

shobhana

നടന്‍ മോഹന്‍ലാലിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഖാദിബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ്. മോഹല്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ഒരു സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്ക ഉപയോഗിച്ചത് പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. സ്വകാര്യ കമ്പനി വില്‍ക്കുന്ന പവര്‍ലൂം വസ്ത്രങ്ങള്‍ക്ക് ചര്‍ക്കയുമായി ബന്ധമില്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതെന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.
50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖാദി ബോര്‍ഡിന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്; നടപടി വേദനാജനകമെന്ന് ശോഭന ജോര്‍ജ്
തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഖാദിബോര്‍ഡിനെതിരെ മോഹന്‍ലാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതോടെയാണ് വിശദീകരണവുമായി ഖാദി ബോര്‍ഡ് രംഗത്തെത്തിയത്. പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഖാദിബോര്‍ഡിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top