ഭരണ വിഷയങ്ങളിൽ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരം; സുപ്രീം കോടതി വിധി ഇന്ന്

നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളിൽ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വിധി പറയും. ലെഫ്റ്റനന്‍റ് ഗവർണർക്കെതിരെ ഡൽഹി സർക്കാരടക്കം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് വിധി പറയുക.മന്ത്രിസഭയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ലെഫ്റ്റനന്‍റ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടന ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാൽ നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഫയലുകളിൽ ലെഫ്റ്റനന്‍റ് ഗവർണർ ഇടപെട്ടതോടെയാണ് ഡൽഹി സർക്കാർ ഹർജി നൽകിയത്. സ്ഥലം മാറ്റം തടയപ്പെട്ട ഉദ്യോഗസ്ഥരും ഹർജി നൽകിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here