Advertisement

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല : പ്രിയങ്ക ഗാന്ധി

February 14, 2019
1 minute Read
wont contest in loksabha election says priyanka gandhi

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ പാർട്ടി കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം. അത് നിറവേറ്റുന്നതിന് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താൽപര്യമില്ല എന്ന് പ്രിയങ്ക അറിയിച്ചതായാണ് വിവരം. ലഖ്‌നൗവിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രാദേശിക നേതാക്കളുമായും പ്രവർത്തകരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം.

Read More : പ്രിയങ്കയുടെ റാലിയില്‍ മോഷ്ടാക്കള്‍ക്ക് ചാകര; കാണാതായത് അന്‍പതോളം ഫോണുകള്‍

നേരത്തെ റായ്ബറേലിയിൽ സോണിയയ്ക്ക് പകരം പ്രിയങ്കയായിരിക്കും മത്സരിക്കുക എന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മാതാവ് സോണിയ ഗാന്ധിയാണ് റായ്ബറേലിയിലെ സിറ്റിംഗ് എംപി. അസുഖം തളർത്തിയ സോണിയ മത്സര രംഗത്തിന് പിന്മാറുകയാണെങ്കിൽ പ്രിയങ്കയായിരിക്കും സ്ഥാനാർത്ഥിയാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് പ്രിയങ്കയുടെ പ്രസ്താവന വന്നിരിക്കുന്നത്.

Read More : പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ തുടങ്ങി; മണിക്കൂറുകള്‍ക്കകം മുക്കാല്‍ ലക്ഷത്തോളം ഫോളേവേഴ്സ്

അതേസമയം, വൻ ജനപിന്തുണയാണ് പ്രിയങ്കാ ഗാന്ധിക്ക് ലഭിക്കുന്നത്. പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിൽ നടത്തിയ റോഡ്‌ഷോയിൽ വൻ ജനസാഗരമാണ് പ്രിയങ്കയ്ക്കായി അണിനിരന്നത്. ട്വിറ്റർ തുടങ്ങി മിനിറ്റുകൾക്കകം തന്നെ ലക്ഷങ്ങളാണ് പ്രിയങ്കയെ ഫോളോ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top