Advertisement

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ

February 15, 2019
1 minute Read
bjp

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധരൻ റാവുവിൻറെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2.30നാണ് യോഗം. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ വിമർശനം ഉയർന്നേക്കാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാതെ ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയ നടപടിയിൽ സംസ്ഥാന നേതാക്കൾ അമർഷം വ്യക്തമാക്കിയിരുന്നു. വേണ്ടത്ര ചർച്ചകൾ ഇല്ലാതെ ആണ് പട്ടിക തയ്യാറാക്കിയതെന്ന ആരോപിച്ച് മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തെ പരാതി നൽകിയിട്ടുണ്ട്.

Read More : ബിജെപിയുടെ മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

സംസ്ഥാന അധ്യക്ഷനും കേരളത്തിൻറെ ചുമതലയുള്ള സഹസംഘടന സെക്രട്ടറി വി എൽ സന്തോഷും ചേർന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നെന്നാണ് ഇവർ ആരോപിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top