സ്ഥാനാര്‍ത്ഥി വിഷയം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും മുരളീധരപക്ഷം വിട്ടുനിന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പോര് ശക്തമായി. സ്ഥാനാര്‍ത്ഥി പട്ടിക ഏക പക്ഷിയമാണെന്ന് ആരോപിച്ച് കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും വി. മുരളീധര പക്ഷം വിട്ടു നിന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക വിവാദത്തില്‍ ശ്രീധരന്‍പിള്ള തന്റെ നിലപാട് മാറ്റി രംഗത്തെത്തി. കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് താനൊരു പട്ടികയും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള ഇന്ന് പ്രതികരിച്ചത്.
പ്രാഥമിക പട്ടിക കൈമാറിയെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥികളെ കേന്ദ്രം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.തന്നെയാരും വളഞ്ഞിട്ടാക്രമിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ബി.ജെ.പി.കോര്‍കമ്മിറ്റി യ്ക്ക് മുമ്പായിട്ടായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് കൈമാറിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
തിരുവനന്തപുരത്ത് മത്സരിക്കുന്നവരുടെ സാധ്യതപട്ടികയില്‍ കുമ്മനം രാജശേഖരന്റെയും സുരേഷ് ഗോപിയുടെയും പേരുകള്‍ ഉള്‍പ്പെട്ടതായും തൃശ്ശൂര്‍,കാസര്‍കോഡ് മണ്ഡലങ്ങളില്‍ പരിഗണിക്കുന്നതിനായി കെ.സുരേന്ദ്രന്റെ പേര് നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന ആരോപണവുമായി ബി.ജെ.പി യിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന വിശദീകരണവുമായി ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ബിജെപി അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാറിന് നല്‍കി.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാണ് സത്യകുമാറിനെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് നിയോഗിച്ചത്. സത്യകുമാറിനൊപ്പം നിര്‍മല്‍ സുരാനയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ഉടന്‍ തന്നെ കേരളത്തിലെ ചുമതല ഏറ്റെടുക്കുമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here